Sunday, September 11, 2011


sangha prarthana


on September 11, 1893: Swami Vivekananda’s message

on September 11, 1893: Swami Vivekananda’s message

"Sisters and Brothers of America. [At this moment came the three minute standing ovation from the audience of 7,000] It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in name of the most ancient order of monks in the world; I thank you in the name of the mother of religions; and I thank you in the name of millions and millions of Hindu people of all classes and sects.

"My thanks also to some of the speakers on this platform who, referring to the delegates from the Orient, have told you that these men from far-off nations may well claim the honor of bearing to different lands the idea of toleration.

"I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. I am proud to tell you that we have gathered in our bosom the purest remnant of the Israelites who came to Southern India and took refuge with us in very year in which their holy temple was shattered to pieces by Roman tyranny. I am proud to belong to the religion which has sheltered and is still fostering the remnant of the grand Zoroastrian nation.

"I will quote to you brethren a few lines from a hymn which I remember to have repeated from my earliest childhood, which is every day repeated by millions of human beings: 'As the different streams having their sources in different places all mingle their water in the sea, so, O Lord, the different paths which men take through different tendencies, various though they appear, crooked or straight, all lead to Thee.'

"The present convention, which is one of the most august assemblies ever held, is in itself a vindication, a declaration to the world of the wonderful doctrine preached in the Gita: 'Whosoever comes to me, though whatsoever form, I reach him; all men are struggling through paths which in the end lead to me.'

"Sectarianism, bigotry, and it's horrible descendant, fanaticism, have long possessed this beautiful Earth. They have filled the earth with violence, drenched it often and often with human blood, destroyed civilization, and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now.

"But their time is come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal."

സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?



 
മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല .

നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?

നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2 കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം , തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്

ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.

വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്
മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്
ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു . വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌


ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു " ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "
മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "
കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"
മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ

ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?

ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ

വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .

Friday, September 2, 2011

SANGHA SRISHTY

‎1. കേശവ് സൃഷ്ടി - സംഘ സ്ഥാപകനായ ഡോ.കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണാര്‍ത്ഥം തുടങ്ങിയ പ്രൊജക്ട്. മഹാരാഷ്ട്രയിലെ ഉപ്പുപാടം നിറഞ്ഞ ഒരു ഗ്രാമം പൂര്‍ണ്ണമായും ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ മഹാ പ്രസ്ഥാനം. കൃഷി, വിദ്യാഭ്യാസം, ഗോ സംരക്ഷണം, ആയുര്‍വേദം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.

2) ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് - ചിത്രകൂട് പ്രൊജക്ട്

സംഘപ്രചാരകനായിരുന്ന നാനാജി ദേശ് മുഖ് തുടങ്ങിയ പദ്ധതി . ജനസംഘ സ്ഥാപകന്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ സ്മരണാര്‍ത്ഥമുള്ള പ്രൊജക്ട്. ഒട്ടേറെ ഗ്രാമങ്ങളെ ദത്തെടുത്ത് ഗ്രാമവികാസം, കൃഷി, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍ മുതല്‍ യു.എന്‍ വരെ ദേശീയ അന്തര്‍ദേശീയ പ്രശംസ നേടിയ പദ്ധതി. നാനാജി ദേശ് മുഖിന്റെ മരണാനന്തരം ആ പ്രദേശത്തെ ഇരുപത്തയ്യായിരത്തോളം ഗ്രാമീണര്‍ തല മുണ്ഡനം ചെയ്ത് പരമ്പരാഗത രീതിയില്‍ അടിയന്തിര ക്രിയകള്‍ അനുഷ്ഠിച്ചത് അദ്ദേഹത്തിന്റെ ജനപ്രിയതക്ക് ആധാരം.

3) വിവേകാനന്ദ കേന്ദ്രം കന്യാകുമാരി - കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ സ്മാരക മന്ദിരവും പുറത്ത് നൂറേക്കറിലധികം വരുന്ന ക്യാമ്പസുള്ള വിവേകാനന്ദ കേന്ദ്രവും ആര്‍.എസ്.എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡെ സ്ഥാപിച്ചു. നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍, യോഗ ശിബിരങ്ങള്‍, മെഡിക്കല്‍ മിഷനുകള്‍, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് വിവേകാനന്ദ കേന്ദ്രം നേതൃത്വം നല്‍കുന്നു. ഇപ്പോള്‍ വിവേകാനന്ദ കേന്ദ്രം ചുമതല വഹിക്കുന്നത് ആരാധ്യനായ പി. പരമേശ്വര്‍ജിയാണ്. കന്യാകുമാരിയില്‍ ടൂര്‍ പോവുന്ന പല ‘സെക്യുലറിസ്റ്റുകള്‍’ക്കും വിവേകാനന്ദ സ്മാരകം ഉയര്‍ത്താന്‍ ആര്‍.എസ്.എസ് നടത്തിയ പോരാട്ടവും സ്മാരകം ആര്‍.എസ്.എസ് നിര്‍മ്മിച്ചതാണെന്നും അറിയില്ല.

4.ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തുന്ന, സാക്ഷരതാ യജ്ഞത്തിലെ വിപ്ലവം ഏകല്‍ പ്രൊജക്ട്.

5. ഇതിനെല്ലാം പുറമേ നാല്പതിനായിരത്തിലധികം വിദ്യാലയങ്ങള്‍ നടത്തുന്ന വിദ്യാഭാരതി. കേരളത്തില്‍ അഞ്ഞൂറോളം വിദ്യാലയങ്ങള്‍. പാലക്കാട് നഗരത്തില്‍ ഇരുപത്തിയഞ്ച് ഏക്കര്‍ ക്യാമ്പസില്‍ നിറഞ്ഞു നില്‍ക്കുന്ന കല്ലേക്കാട് വ്യാസവിദ്യാ പീഠം. ബി.എഡ്. സെന്റര്‍.

6. ലോകത്ത് വിവിധ ഭാഗങ്ങളിലായി സംഘത്തിന്റെ അനുപമമായ സേവാപ്രവര്‍ത്തനത്തിന്റെ തെളിവായി പതിനായിരക്കണക്കിന് സേവാ പ്രൊജക്ടുകള്‍ - സേവാഭാരതിയുടെ കീഴില്‍. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍വീസ് പ്രൊജക്ടുകള്‍ ചെയ്യുന്ന സംഘടന. കേരളത്തില്‍ മിക്ക നഗരങ്ങളിലും ആംബുലന്‍സ് സര്‍വ്വീസുകള്‍. വയനാട്ടിലും അട്ടപ്പാടിയിലും ആശുപത്രി. ആദിവാസി വിഭാഗത്തിന് സൌജന്യ ചികിത്സയും മരുന്നും.

7. സംഘം സേവാ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തന രംഗത്തും അതുല്യമായ മാതൃക കാഴ്ച വച്ചിരിക്കുന്നു. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണെ. ഭാരതീയ മസ്ദൂര്‍ സംഘ്. ബി.എം.എസ്.

8.അതോടൊപ്പം രാജനൈതിക രംഗത്തും സംഘത്തിന്റെ കാഴ്ചപ്പാടുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അതിനാല്‍ ആ രംഗത്തും സംഘം സംഭാവന നല്‍കുന്നു. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ശ്രീ.അടല്‍ ബിഹാരി വാജ്‌പേയ് ആര്‍.എസ്.എസ് പ്രചാരകാണ് എന്നത് അഭിമാനകരമായ സംഗതിയാണ്.

9. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാകാന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദിന് (എ.ബി.വി.പി) സാധിച്ചു.

ആര്‍ എസ് എസ് നടത്തുന്ന മേല്പറഞ്ഞ സംരഭങ്ങളില്‍ ആര്‍ എസ് എസ് യൂനിഫോരം അനിന്ജന്‍ ആരെയും കാണില്ല. മാത്രമല്ല ഒരിടത്തും ആര്‍ എസ് എസ് നടത്തുന്ന സംരംഭം എന്ന് ബോര്‍ഡ് വച്ചിട്ടുണ്ടാവില്ല. അതിനാല്‍ പൊതുജനം ഇത്തരം പരിപാടികളെ കുറിച്ച് ഇത് ആര്‍ എസ് എസ് നടത്തുന്നു എന്ന് മനസിലാക്കാറില്ല (ഉദാഹരണം - സേവാഭാരതി).

SANSKRIT AS MOTHER TONGUE


God created Sanskrut language before creating entire universe
by Bhartacha Gaurav on 
Sanskrut, a divine language, has elucidated to the mankind the great path of acquiring God. However, the ungrateful humans, especially the various rulers from the post-independence era are striving hard to eradicate this divine language. The comman man is unable to percieve the serious consequences of their actions. Sanskrut language has been created by God for the benefit of entire human race and our future generation should not think that because of our negligence we allowed Sanskrut language to die. Therefore it is imperative that we should undertake the gigantic task of propogating Sanskrut language in the society at a very broad scale, and consider it as our prime duty. We pray to Shri Guru's feet that after reading this information human beings, especially the Hindus, would understand the significance of this divine language and atleast for the sake of their own benefit, would make an effort to reinstate it.

1. Origination of Sanskrut language
1.1 God created Sanskrut language before creating entire universe and Lord Datta re-created Sanskrut language during the Treta yug (era):
'While describing the steps of creation of Sanskrut language, few people with western influence say that, 'At first humans realized that 'sound is emitted from their mouth'. The sounds got transformed into signs, signs into symbols and symbols into letters. The list of alphabets, nouns for various objects got in turn created and even as a result, the Sanskrut language was also formed.' In fact all of this is false. Sanskrut was created through the resolve of God. After the creation of human beings, God Himself provided everything that was necessary for humans. Not only that, God made arrangements for everything that would be needed by human beings in the course of time. Even before creating the universe, God created a divine language that would be useful for human beings for attaining final liberation (moksha). This divine language is Sanskrut. In the Treta yug (era), human beings lost their capability to absorb knowledge that was beyond words. Therefore, in order to enable embodied souls to attain final liberation (moksha) through the medium of words, Lord Datta re-created Sanskrut language.
1.2 Till the end of Dvapar yug (era), Sanskrut was the only language of the entire universe!:
'During Satya yug, Treta yug and Dvapar yug, Sanskrut was the only language of the entire universe. Therefore it was termed as 'Universal language'. Even during the era of Kauravs and Pandavs, Sanskrut was the sole language of the universe.'
2. Creation of other languages by breaking down Sanskrut language:
Post Kaurav-Pandav Mahabharat war, Vaidik i.e. universal empire of Hindus began shrinking slowly and consequently the Sanskrut language too got disintegrated and through its various imperfect regional pronounciations, other languages got created. This is the reason that one can come across lot of words, in other languages like English, which are similar to Sanskrut language. For e.g., in Sanskrut cow is called as "Gow". Also in Sanskrut tooth is called a "danta".
3. Sanskrut language rich with various names for each animal, object and God!:
'In Sanskrut language there was a custom of giving multiple names to animals, objects etc. E.g. Ox has more than 60 names like balad, vrushabh, gonath etc.; elephant has more than 100 names like gaja, kunjar, hastin, dantin, vaaran etc.; lion has more than 80 names like vanaraj, kesarin, mrugendra, shardul; water has synonyms like jala, jivan, udak, paya, toya, aap; gold has synonyms like swarna, kanchan, hem, kanak, hiranya, etc'. Many people have memorized 12 names of Sun deity, 1000 names of Lord Vishnu and 1000 names of Lord Ganesh. Each of these Names does carry a special characteristic of the particular deity.
4. Names of the deities:
'Vedas have various names for a deity and it also has a single name for various deities. It is said that the Mahabharat had 10,000 names for Lord Shiva and out of which 1800 names are mentioned in the holy text. In fact when our mind becomes spiritual, then each name appears to be that of The Lord.' - H.H. Ramswarup Garg
5. Not even a single inclusion of abusive word in well-cultured Sanskrut language!:
'We fall short of words while describing the well-culturedness of Divine Sanskrut language! In spite of having thousands of words, this language has not included a single word with the meaning of 'kulup' (lock). What could be the reason behind this? In order to enable Koutsa to pay his Gurudakshina (offering to Guru), Kuber (God of wealth) had showered gold coins all over the state of Raghuraja. However, not even a single gold coin was picked up by any of the citizens! There was no case of robbery in the state and therefore there was no tradition of putting a 'lock'. There is no inclusion of abusive words in the Sanskrut language. There is only one word 'Mudh' (mad), which can be remotely considered as a bad word! The well-culturedness of the language gets absorbed in the citizens who use it; therefore one wishes to say that, 'Learn Sanskrut and be well-cultured (susanskrut)!'

For more information on this article read Sanatan's Marathi publication 'Devwani Sanskrut Vaishishtye Va Sanskrutla Vachavnyasathi Upay'.

ഏകാത്മതാ സ്തോത്രം


ഓം നമ: സച്ചിതാനന്ദ-
രൂപയാ പരമാത്മനേ
ജ്യോതിര്‍മായ സ്വരൂപായാ
വിശ്വ മംഗല്യ മൂര്‍തയെ


പ്രകൃതി: പഞ്ച ഭൂതാനി
ഗ്രഹ ലോകാ: സ്വരാസ്ഥതാ
ദിശ: കാലശ്ച്ച സര്‍വേഷാം
സദാ കുര്‍വന്തു മംഗലം


രത്നാകരാധൌതപദാം 
ഹിമാലയ കിരീടിനീം
ബ്രഹ്മ രാജര്‍ഷി രത്നാഢ്യാം 
വന്ദേ ഭാരത മാതരം


മഹേന്ദ്രോ മലയ: സഹ്യോ 
ദേവതാത്മാ ഹിമാലയ 
ധ്യേയോ രൈവതകോ വിന്ധ്യോ 
ഗിരിശ്‌ചാരാവലിസ്ഥതാ


ഗംഗാ സരസ്വതീ സിന്ധൂര്‍
ബ്രഹ്മാപുത്രാശ്ച്ചാ ഗന്ടകീ
കാവേരീ യമുനാ രേവാ
കൃഷ്ണാ ഗോദാ മഹാനദീ


അയോധ്യാ മഥുരാ മായാ
കാശീ കാഞ്ചീ അവന്തികാ
വൈശാലീ ദ്വാരകാ ധ്യേയാ
പുരീ തക്ഷശിലാ ഗയാ


പ്രയാഗ: പാടലീപുത്രം
വിജയാനഗരം മഹത്
ഇന്ദ്രപ്രസ്ഥം സോമനാഥ:
തഥാ (അ)മൃതസര: പ്രിയം


ചതുര്‍വേദാ പുരാണാനി
സര്‍വോപനിഷദസ്ഥതാ
രാമായണം ഭാരതം ച
ഗീതാ സദ്ദര്‍ശനാനി ച


ജൈനാഗമാസ്ത്രിപിടകാ
ഗുരുഗ്രന്ഥാ: സതാം ഗിര:
ഏഷജ്ഞാനാനിധി: ശ്രേഷ്ഠാ:
ശ്രദ്ധയോ ഹൃദി സര്‍വദാ


അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ


ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ  മാതൃ ദേവതാ: 


ശ്രീരാമോ ഭാരത: കൃഷ്ണോ: 
ഭീഷ്മോ ധര്‍മ്മസ്തഥാര്‍ജ്ജുന: 
മാര്‍കണ്ഡേയോ ഹരിശ്ചന്ദ്ര: 
പ്രഹളാദോ നാരദോ ധ്രുവ: 


ഹനുമാന്‍ ജനകോ വ്യാസോ
വസിഷ്ഠ്ശ്ച ശുകോ ബലി: 
ദധീചി വിശ്വ കര്‍മ്മാണൌ
പൃഥുവാത്മീകിഭാര്‍ഗവാ:


ഭഗീരഥശ്ചൈകലവ്യോ 
മനുര്‍ ധന്വന്തരിസ്ഥതാ
ശിബിശ്ച്ച രന്തി ദേവശ്ച്ച
പുരാണൊദ് ഗീത കീര്‍തയ:


ബുദ്ധാ ജിനെന്ദ്രാ ഗോരക്ഷ:
പാണിനിശ്ച പതഞ്‌ജലി:
ശങ്കരോ മധ്വനിംബാര്‍കൌ
ശ്രീരാമാനുജവല്ലഭൌ


ഝുലേലാലോഥ ചൈതന്യാ
തിരുവള്ളുവരസ്ഥതാ
നായന്മാരാളവാരശ്ച്ച 
കംപശ്ച്ച ബസവേശ്വര:


ദേവലോ രവി ദാസശ് ച
കബീരോ ഗുരുനാനാക:
നരസിസ്തുളസിദാസോ 
ദശ മേശോ ദൃഢവ്രത:


ശ്രീമദ്‌ ശങ്കര ദേവശ്ച്ച
ബന്ധൂ സായണമാധവൌ
ജ്ഞാനേശ്വരസ്തുകാരാമോ
രാമദാസ: പുരന്ദര:


ബിരസാ സഹജാനന്ദോ 
രാമാനന്ദസ്ഥതാ മഹാന്‍
വിതരന്തു സദൈവൈതേ
ദൈവീം സദ്ഗുണ സമ്പദം 


ഭരതര്ഷി: കാളിദാസ:
ശ്രീഭോജോ ജകണസ്ഥതാ 
സൂരദാസസ്ത്യാഗരജോ 
രസഖാനശ് ച സത്കവി:


രവിവര്മാ ഭാതഖണ്ഡേ 
ഭാഗ്യചന്ദ്ര: സ്സ ഭൂപതി
കലാവന്തശ് ച വിഖ്യാതാ:
സ്മരനീയാ നിരന്തരം


അഗസ്ത്യ കംബുകൌണ്ഡീന്യൌ
രാജേന്ദ്രശ് ച ചോളവംശജ:
അശോക പുഷ്യ മിത്രശ്ച്ച 
ഖാരവേല: സുനീതിമാന്‍ 


ചാണക്യചന്ദ്രഗുപ്തൌ ച 
വിക്രമ: ശാലി വാഹന:
സമുദ്രഗുപ്ത: ശ്രീ ഹര്‍ഷ:
ശൈലെന്ദ്രോ ബപ്പരാവല:


ലാചിദ് ഭാസ്കരവര്മാ ച
യശോധര്മാ ച ഹൂണജിത്
ശ്രീക്രിശന്‍ ദേവരായശ്ച്ച
ലളിതാദിത്യ ഉദ്ബല: 


മുസുനൂരിനായകൌ തോ‌
പ്രതാപ ശിവ ഭൂപതി:
രണജിത്സിംഹ ഇത്യേതേ
വീര വിഖ്യാതവിക്രമാ:


വൈജ്ഞാനികാശ് ച കപില:
കണാദ: സുശ്രുതസ്ഥതാ 
ചരകോ ഭാസ്കരാചാര്യോ
വരാഹമിഹിര: സുധീ:


നാഗാര്‍ജ്ജുനോ ഭരദ്വാജ:
ആര്യഭട്ടോ ബസുര്‍ബുധ:
ധ്യേയോ വെങ്കടരാമശ്ച 
വിജ്ഞാ രാമാനുജാദയ:


രാമകൃഷ്ണോ ദയാനന്ദോ
രവീന്ദ്രോ രാമമോഹന:
രാമതീര്‍ത്ഥോ രവിന്ദശ്ച 
വിവേകാനന്ദ ഉദ്യാശ:


ദാദാഭായീ ഗോപബന്ധു:
തിലകോ ഗാന്ധിരാദൃത:
രമണോ മാളവീയശ്ച 
ശ്രീ സുബ്രഹ്മണ്യഭാരതീ


സുഭാഷ: പ്രണവാനന്ദ:
ക്രാന്തിവീരോ വിനായക:
ഠക്കരോ ഭീമരാവശ്ച 
ഫുലേ നാരായണോ ഗുരു:


സംഘശക്തി  പ്രണേതാരൌ 
കേശവോ മാധവസ്ഥതാ 
സ്മരണീയാ സദൈവൈതേ  
നവചൈതന്യദായകാ:


അനുക്താ യേ ഭക്താ:
പ്രഭുചരണസംസക്തഹൃദയാ:
അവിജ്ഞാതാ വീരാ
അധിസമരമുദ്ധ്വസ്ഥരിപവ:
സമാജോദ്ധര്താര:
സുഹിതകരവിജ്ഞാനനിപുണാ:
നമസ്തെഭ്യോ ഭൂയാത്
സകലസുജനേഭ്യ: പ്രതിദിനം


ഇദമേകാത്മതാസ്തോത്രം
ശ്രദ്ധയാ യ: സദാ പഠേത് 
സ രാഷ്ട്രധര്‍മ്മനിഷ്ഠാവാന്‍ 
അഖണ്ഡം ഭാരതം സ്മരേത് 


ഭാരത്‌ മാതാ കീ ജയ് 




 ആദ്യത്തെ രണ്ടു വരികളില്‍ ചില വ്യത്യാസങ്ങളുണ്ട്. പുതിയ സ്തോത്ര സുരഭി കയ്യിലുള്ളവര്‍ ശ്രദ്ധിക്കുമല്ലോ.

സംരക്ഷിക്കാം, നമ്മുടെ സനാതന ധര്‍മത്തെ.


സംരക്ഷിക്കാം, നമ്മുടെ സനാതന ധര്‍മത്തെ..
സനാതന ധര്‍മ്മം ഈ ഭൂഗോളത്തില്‍ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി; കുറഞ്ഞത് പതിനായിരം വര്‍ഷങ്ങള്‍. ലോകം മുഴുവന്‍ ആദരവോടെയാണ് ഈ ധര്‍മ്മത്തെ നോക്കിക്കണ്ടിരുന്നത്; ഇപ്പോഴും നോക്കിക്കാണുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ ഭാരതത്തില്‍, നമ്മുട...െ നന്മയെ ചൂഷണം ചെയ്ത് സിമിടിക്‌ മിഷനറിമാര്‍ ഈ ധര്മതിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ ആണ്.

ഏകദേശം നാല്‍പ്പത് ലക്ഷം മിഷനറിമാരും, രണ്ടര ലക്ഷത്തോളം പുരോഹിതരും അടങ്ങുന്ന സംഘം രാവും പകലും ഹിന്ദുക്കളെ മത പരിവര്‍ത്തനം ചെയ്യുകയാണ് ഇന്ന്. ഒരു മിനിട്ടില്‍ ഏകദേശം 29000 ഹിന്ദു മതത്തില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള എഴുപതോളം രാജ്യങ്ങളില്‍ നിന്ന് ഏകദേശം 69000 കോടി രൂപയാണ് ഇന്ത്യയിലേക്ക് നിയമപരമായ ചാനലില്‍ ഒഴുകി എത്തുന്നത്‌. ചതി, ഭീഷണി, വഞ്ചന, അന്ധവിശ്വാസങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍, ഹിന്ദു ധര്‍മത്തെ കുറിച്ചുള്ള അധാര്‍മികമായ വിമര്‍ശനങ്ങള്‍, ഹിന്ദുമത വിശ്വാസികളുടെ ഉള്ളില്‍ ഭയം സൃഷ്ടിക്കല്‍, പണം കൊടുത്തു സഹായിക്കല്‍, വിദ്യാഭാസം നല്‍കുന്ന പേരിലുള്ള മറ ഇങ്ങനെ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ മത പരിവര്‍ത്തനം നടത്തുന്നത്. ഒരു രാഷ്ട്രീയ കൊമരവും ഇതിന് എതിരെ വായ്‌ തുറക്കില്ല; അവര്‍ക്ക് വേണ്ടത് വോട്ടും, അധികാരവും മാത്രം.

ഓര്‍ക്കുക... അധര്‍മം ചെയ്യുന്നതു പോലെ തന്നെ, അധര്‍മം കണ്ടു കൊണ്ട് പ്രതികരിക്കാതെ നില്‍ക്കുന്നതും, അധര്‍മ്മികളുടെ നേരെ കണ്ണ്‍ അടച്ച് നില്‍ക്കുന്നതും അധര്‍മ്മം തന്നെയാണ്. വിദേശ ധനം കൊണ്ട് ഈ മണ്ണില്‍ ഇന്ന് നടക്കുന്ന മത പരിവര്‍ത്തനം എന്ന അര്‍ബുദ-ബാധയ്ക്ക് എതിരെ നമുക്ക് ഒന്നിച്ചു നിന്ന് പ്രതികരിക്കാം... ഒന്നിച്ചു എതിര്‍ക്കാം.

ഇനിയൊരു പുതിയ അവതാരം ധര്‍മ്മ-രക്ഷയ്ക്കായി വരുന്നത് കാത്തു നില്ക്കാന്‍ സമയം ഇല്ല. ആയിരത്തോളം വര്‍ഷങ്ങള്‍ നമ്മള്‍ വിദേശ ഭരണാധികാരികളുടെ അടിമകള്‍ ആയിരുന്നു എന്ന സത്യം ഓര്‍ക്കുക. ഇനി നമുക്ക് നമ്മെയും, നമ്മുടെ കുടുംബത്തെയും, സമൂഹത്തിനേയും, ധര്‍മ്മത്തെയും, മാതൃ-രാജ്യത്തെയും സ്വയം സംരക്ഷിക്കാം. ഓര്‍ക്കുക സ്വാമി വിവേകാനന്ദ ഗുരുവിന്റെ വാക്കുകള്‍... “സനാതന ധര്‍മം ഭാരതത്തില്‍ നിന്ന് അപ്രത്യക്ഷമായാല്‍, അന്ന് ഭാരതം ലോകത്തിന്റെ ശ്മശാനം ആയി മാറും...” അത് അനുവദിക്കണോ? തീരുമാനിക്കുക... ഉത്തിഷ്ഠത.... ജ്വലിച്ചു കൊണ്ട് ഉയരുക... മഹത്വത്തോടെ ഉയരുക... അറിവില്‍ ഉയരുക.....

ANNA HASARE


അറിയപ്പെടാത്ത ഹസാരെ
സപ്തംബര്‍, 1965 ഖേംകരണ്‍: ഒരു മിലിട്ടറി ട്രക്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കുലുങ്ങിയും തട്ടിയും മുട്ടിയും യുദ്ധഭൂമിയിലൂടെ കടന്നുപോവുകയാണ്‌. പെട്ടെന്നാണ്‌ പാക്പോര്‍ വിമാനം വലിയ ഹുങ്കാരത്തോടെ താഴോട്ട്‌ വന്ന്‌ ബോംബ്‌ വര്‍ഷം തുടങ്ങിയത്‌. ക്ഷണത്തില്‍ ആ ട്രക്കിന്റെ ഡ്രൈവര്‍-കിഷന്‍ ബാബുറാവു ഹസാരെ തന്റെ ട്രക്ക്‌ നിറയെയുള്ള പട്ടാളക്കാരുമായി മുന്നോട്ടു കുതിച്ചു, എല്ലാവരേയും സുരക്ഷിതരാക്കണം! ഇതിനിടെ ചീറിപ്പായുന്ന ഒരു തീക്കട്ട നെറ്റിക്കടുത്തേക്ക്‌ പാഞ്ഞടുക്കുന്നതു കണ്ട്‌ അയാള്‍ വണ്ടിയുടെ ഡാഷ്‌ ബോര്‍ഡിന്‌ കീഴേക്ക്‌ കുനിഞ്ഞതും ബ്രേക്ക്‌ ആഞ്ഞു ചവിട്ടയതും ഒന്നിച്ചായിരുന്നു. ട്രക്കിന്റെ മുന്നിലെ ഗ്ലാസും മറ്റും തകര്‍ത്തു തരിപ്പണമാക്കി വന്ന വെടിയുണ്ടകള്‍ തൊട്ടടുത്തിരിക്കുന്ന പട്ടാളക്കാരനെ പൊതിയുന്നത്‌ ഹസാരെ കണ്ടു. ട്രക്കുമായി ആ 25 കാരന്‍ വീണ്ടും മുന്നോട്ട്‌…വ്യോമാക്രമണം വീണ്ടുമുണ്ടായി….ആ പോര്‍ വിമാനം പിന്‍വാങ്ങിയപ്പോഴേക്കും ട്രക്കിലെ ഡസന്‍കണക്കിന്‌ ജവാന്മാര്‍ മരിച്ചിരുന്നു. അവശേഷിച്ചവരില്‍ ഹസാരെയും ഉണ്ടായിരുന്നു, വലിയ പരിക്കുകളൊന്നുമില്ലാതെ. “ദൈവമേ നീയെന്നെ രക്ഷിച്ചു” ഹസാരെ മനസ്സില്‍ പറഞ്ഞു. പക്ഷേ വീണ്ടും വീണ്ടും അയാള്‍ സ്വയം ചോദിച്ചു- “എന്തിനുവേണ്ടി?”

റാലെഗോണ്‍ സിദ്ധി എന്ന ഗ്രാമത്തിലാണ്‌ ബാബുറാവു ഹസാരെയെ ഞാന്‍ കാണുന്നത്‌. ആ ഗ്രാമം കണ്ടപ്പോള്‍ ദൈവം അയാളെ രക്ഷിച്ചതെന്തിനാണെന്ന്‌ മനസ്സിലായി. 1970 കളില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ മറ്റു പല ഗ്രാമങ്ങള്‍ പോലെ തന്നെയായിരുന്നു റാലെഗണ്‍ സിദ്ധി. കാലവര്‍ഷ സമയത്തുള്ള വെള്ളമുപയോഗിച്ച്‌ ഒരു വിളവ്‌ കിട്ടിയാലായി. ഗ്രാമത്തിലുള്ള 315 കുടുംബങ്ങളില്‍ 70 ശതമാനവും നിത്യദാരിദ്ര്യത്തിലായിരുന്നു. റാലെഗോണ്‍ സിദ്ധിയ്ക്ക്‌ പക്ഷെ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ആ ചെറിയ ഗ്രാമത്തില്‍ 40-ഓളം വാറ്റു കേന്ദ്രങ്ങളുണ്ടായിരുന്നു; അവിടം കുടിയന്‍മാരുടേയും ചൂതാട്ടക്കാരുടേയും കേന്ദ്രമായിരുന്നു. പിടിച്ചുപറിയും മോഷണവും തല്ലും വക്കാണവും നിത്യസംഭവങ്ങളായിരുന്നു.
1975 ലാണ്‌ ഹസാരെ ഈ ഗ്രാമത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം നേതൃത്വം നല്‍കിയ ഒരു ജനകീയ സംരംഭമാണ്‌ അതിന്റെ മുഖഛായ എന്നെന്നേക്കുമായി മാറ്റി മറിച്ചത്‌. ഇന്ന്‌ റാലേഗോണ്‍ സിദ്ധി പുരോഗതിയും അച്ചടക്കവുമുള്ള ഒരു മാതൃകാഗ്രാമമാണ്‌. അതിന്റെ സൂചനകള്‍ എത്രയോ പ്രകടമാണ്‌. അവിടെയുള്ള വയലുകളില്‍ ധാന്യസമൃദ്ധി വേണ്ടുവോളം, അവിടെ ബാങ്കുണ്ട്‌, ബോര്‍ഡിങ്ങ്‌ സ്ക്കൂളുണ്ട്‌, ബയോഗ്യാസ്‌ പ്ലാന്റുകളുണ്ട്‌; പല കര്‍ഷകരും സ്വന്തം മോപ്പഡുകളില്‍ സഞ്ചരിക്കുന്നു. ഇതിലെല്ലാം ഉപരി ഹസാരെയുടെ ഇടപെടല്‍മൂലം ഈ ഗ്രാമത്തിനുണ്ടായ സാമൂഹിക മാറ്റമാണ്‌ നമ്മെ അത്ഭുതപ്പെടുത്തുക. റാലെഗോണ്‍ സിദ്ധിഗ്രാമത്തില്‍ ആരും മദ്യപിക്കാറില്ല. വിരലില്ലെണ്ണാവുന്നവര്‍ പുകവലിക്കും, അത്രമാത്രം. ഈ ഗ്രാമത്തില്‍ ഒരു കുറ്റകൃത്യം നടന്നിട്ട്‌ വര്‍ഷങ്ങളായി. തൊട്ടുകൂടായ്മ ഗ്രാമത്തില്‍ ഏതാണ്ട്‌ ഇല്ലാതായി. അഹമ്മദ്‌ നഗര്‍ ജില്ലാ കളക്ടര്‍ രാജീവ്‌ അഗര്‍വാള്‍ സാക്ഷ്യപ്പെടുത്തുന്നു- “ഹസാരെക്ക്‌ നന്ദി. സമീപത്തുള്ള നൂറുകണക്കിന്‌ ഗ്രാമങ്ങളും ജില്ലകളും ഇന്ന്‌ റാലെഗോണിനെ നോക്കി ആവേശം കൊള്ളുന്നു, റാലെഗോണിനെ മാതൃകയാക്കുന്നു.”

ഇതിനെല്ലാം കാരണക്കാരന്‍ ഈ ഹസാരെയാണെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. കാഴ്ചയില്‍ മെലിഞ്ഞ്‌ കുറിയ ഒരു സാധാരണക്കാരന്‍, രണ്ടാമതൊന്ന്‌ നോക്കാന്‍ നമ്മളാരും ശ്രദ്ധിക്കാത്ത ഒരാള്‍. ഇയാള്‍ വളര്‍ന്ന ചുറ്റുപാടുകളും ഒരു വലിയ നേതാവിന്റേതിന്‌ യോജിക്കുന്നതല്ല. ഒരു സാധാരണ കര്‍ഷകന്റെ മകനായ ഹസാരെക്ക്‌ ഏഴാംക്ലാസ്‌ വരെ മാത്രമേ പഠിക്കാനായിട്ടുള്ളൂ. ചെറുപ്പത്തില്‍ ഇയാളുടെ ക്ഷോഭിക്കുന്ന സ്വഭാവം പലതവണ ഇയാളെ കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട്‌. ഇയാള്‍ ബോംബെയിലുള്ളപ്പോള്‍ തെരുവ്‌ കച്ചവടക്കാരെ സ്ഥിരമായി ശല്യം ചെയ്ത്‌ ഗുണ്ടാപിരിവ്‌ വാങ്ങിയിരുന്ന ഒരു പോലീസുകാരനെ അടിച്ച്‌ അവശനാക്കി അതുമൂലം ഏറെക്കാലം പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പട്ടാളത്തിലുള്ളപ്പോഴും ‘കുഴപ്പക്കാരന്‍’ എന്ന പട്ടം ഇയാളില്‍ ചാര്‍ത്തപ്പെട്ടു. പട്ടാളക്കാരനായി അധികമാവുമ്പോഴേക്കും മേലുദ്യോഗസ്ഥന്‍ മെസ്സ്‌-ഫണ്ട്‌ ദുര്‍വിനിയോഗം നടത്തുന്നത്‌ കണ്ട്‌ സഹികെട്ട്‌ പരസ്യമായി ഇതേപ്പറ്റി ചോദ്യം ചെയ്തു. താമസിച്ചില്ല, മേലുദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്‌ ഹസാരെക്ക്‌ വടക്കു കിഴക്കന്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക്‌ സ്ഥലമാറ്റ ശിക്ഷയും കിട്ടി.

1964 ല്‍ ദല്‍ഹിയിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ ഫോമില്‍ വെച്ച്‌ അവിടെയുള്ള പുസ്തകശാലയിലുള്ള ഒരു പുസ്തകമാണ്‌ ഹസാരെയുടെ ജീവിതം മാറ്റിമറിച്ചത്‌. അയാളത്‌ വാങ്ങി. സ്വാമിവിവേകാനന്ദന്റെ ജീവചരിത്രമായിരുന്നു അത്‌. അത്‌ ആര്‍ത്തിയോടെ വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. അപ്പോള്‍ ഹസാരെക്ക്‌ തന്റെ ജീവിതദൗത്യം തെളിഞ്ഞു വന്നതായി ബോധ്യമായി. ഒരു മനുഷ്യന്‍ മഹാനാവുന്നത്‌ അയാള്‍ മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുമ്പോഴാണ്‌. ഹസാരെ പിന്നീട്‌ മറ്റ്‌ മതഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും സാമൂഹ്യപരിഷ്കര്‍ത്താക്കളെക്കുറിച്ചുള്ള പുസ്തകങ്ങളും ഏറെ വായിച്ചു. അങ്ങനെ ഖേം കരണിലെ തലനാരിഴക്കുള്ള രക്ഷപ്പെടലിനുശേഷം ഹസാരെ സ്വയം പരിവര്‍ത്തനത്തിന്‌ വിധേയനായി. സസ്യഭുക്കായി, സിഗരറ്റോ ബീഡിയോ വലിക്കില്ല. മദ്യപിക്കില്ല, അവിടേയും നിര്‍ത്തിയില്ല, തന്റെ ഭാവി ജീവിതം സാമൂഹ്യ സേവനത്തിനായി മാത്രം സമര്‍പ്പിച്ചുകൊണ്ട്‌ അവിവാഹിതനായി ജീവിക്കാനും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഈ ഭാരതമാണ്‌ എന്റെ കുടുംബം. അദ്ദേഹം സ്വയം തീരുമാനിച്ചു.

തന്റെ മുന്നില്‍ മഹത്തരമായ ഒരു ദൗത്യം പൂര്‍ത്തിയാക്കാനുണ്ടെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഗ്രാമമായ റാലെഗോണ്‍ സിദ്ധിയുടെ സമഗ്രപുരോഗതി! അതുവരെയുള്ള വാര്‍ഷിക സന്ദര്‍ശന വേളയില്‍ തന്റെ ഗ്രാമത്തിന്റെ കഷ്ടസ്ഥിതികള്‍ കണ്ട്‌ ഹസാരെയുടെ മനസ്സ്‌ തേങ്ങിയിരുന്നു. അവിടെയുള്ള ഗ്രാമക്ഷേത്രം നശിച്ചു വീഴാറായിരിക്കുന്നു. ഹസാരെ സ്വയം പറഞ്ഞു. “എനിക്ക്‌ ഈ ഗ്രാമക്ഷേത്രം വീണ്ടും പുനര്‍നിര്‍മിക്കാനായാല്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ ഈശ്വരവിശ്വാസമുണ്ടാവാനും അവരുടെ ജീവിതം നന്നാവാനും അത്‌ ഉപകരിക്കും. പക്ഷെ അദ്ദേഹത്തിന്റെ പക്കല്‍ വേണ്ടത്ര പണമുണ്ടായിരുന്നില്ല. പെന്‍ഷന്‍ പറ്റണമെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി പട്ടാളത്തില്‍ സേവനമനുഷ്ഠിക്കേണ്ടിയിരുന്നു…അപ്രകാരം പട്ടാള സേവനം പൂര്‍ത്തിയാക്കി.

അങ്ങനെ, 1975 ല്‍ പട്ടാളത്തില്‍നിന്നും വിരമിച്ച്‌ ഹസാരെ റാലെഗോണ്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. സേവന ആനുകൂല്യങ്ങളെല്ലംകൂടി 20,000 രൂപ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. തന്റെ ഗ്രാമക്ഷേത്രം നന്നാക്കാന്‍ ഈ തുക ചെലവിടാന്‍ അദ്ദേഹം തീരുമാനിച്ചു. ആശാരിമാരേയും മണ്‍പണിക്കാരേയും ഇതിനായി അദ്ദേഹം ഏര്‍പ്പാടാക്കി; അവര്‍ക്കൊപ്പം മരപ്പണിയിലും മണ്‍പണിയിലും അദ്ദേഹവും സ്വയം പങ്കുചേര്‍ന്നു.

ആദ്യമൊക്കെ ആളുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അത്ര ശ്രദ്ധിച്ചില്ല. ഗ്രാമക്ഷേത്രം ഉയര്‍ന്നുവരാന്‍ തുടങ്ങിയതോടെ, ഗ്രാമീണരിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പലരും മരവും മറ്റും സംഭാവനയായി നല്‍കി; പലരും സ്വയം പണിയെടുക്കാന്‍ തയ്യാറായി വരാന്‍ തുടങ്ങി, രാപ്പകല്‍ അവര്‍ അദ്ധ്വാനിച്ചു….പ്രതിഫലമില്ലാതെ. ഹസാരെ പറയുന്നു- ‘ഇതില്‍നിന്ന്‌ ഒരു കാര്യം ഞാന്‍ പഠിച്ചു. നമ്മള്‍ സ്വാര്‍ത്ഥമതികളല്ലായെന്നും നാം അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും വന്നാല്‍ ജനങ്ങള്‍ നമുക്കൊപ്പമുണ്ടാവും.

ഇതിനകം ഹസാരെക്കൊപ്പം ഒരു സംഘം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്നിരുന്നു. അവര്‍ ആദരപുരസ്സരം അദ്ദേഹത്തെ “അണ്ണാ” (വലിയേട്ടാ) എന്നു വിളിക്കാന്‍ തുടങ്ങി. ഈ ചെറുപ്പക്കാര്‍ക്ക്‌ മുന്നില്‍ അദ്ദേഹം തന്റെ ഗ്രാമത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ പങ്കുവെച്ചു. ക്രമേണ ക്രമേണ കൂടുതല്‍ ചെറുപ്പക്കാര്‍ ഈ ഗ്രൂപ്പിലേക്ക്‌ ആകൃഷ്ടരായി വരാന്‍ തുടങ്ങി. ഹസാരെ ഇവര്‍ക്ക്‌ ഒരു പേരിട്ടു. ‘തരുണ്‍ മണ്ഡല്‍’ (യുവജനസംഘം)

ഒരു രാത്രി ഏതാനും തരുണ്‍ മണ്ഡല്‍ അംഗങ്ങള്‍ ഗ്രാമക്ഷേത്രത്തിലേക്ക്‌ ഓടി വന്ന്‌ പറഞ്ഞു. അയല്‍ ഗ്രാമത്തിലെ കുടിയന്മാര്‍ വന്ന്‌ നമ്മുടെ ഗ്രാമത്തിലെ ഗുലാബ്‌ ഭാലേക്കറെന്ന കര്‍ഷകനായ നാല്‍പ്പതുകാരനെ അടിച്ച്‌ അവശനാക്കിയിരിക്കുന്നു. ആ കുടിയന്മാരെ സലൂട്ട്‌ ചെയ്തില്ലയെന്നത്രെ കാരണം. “അണ്ണാ”യ്ക്ക്‌ ഈ സംഭവം തീരെ രസിച്ചില്ല. ഉടനെ മുഴുവന്‍ ഗ്രാമവാസികളേയും വിളിച്ചുകൂട്ടി മദ്യപാനത്തിനും വ്യാജവാറ്റിനും ചൂതാട്ടത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. രണ്ടും കല്‍പ്പിച്ച്‌ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു- “ഇവിടുത്തെ വാറ്റുകാര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇവിടെ വാറ്റ്‌ നിര്‍ത്തണം”അതൊരു ആജ്ഞയായിരുന്നു.
വാറ്റുകാരില്‍ ചിലരെല്ലാം അണ്ണായുടേയും പയ്യന്മാരുടേയും വാക്ക്‌ കേട്ട്‌ താമസിയാതെ അവരുടെ വാറ്റു കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. അവശേഷിച്ച മിക്ക വാറ്റു കേന്ദ്രങ്ങളും ദിവസങ്ങള്‍ക്കകം അടിച്ചു തകര്‍ക്കപ്പെട്ടു. ഹസാരെക്ക്‌ ഇതുകൊണ്ടും തൃപ്തി വന്നില്ല. അദ്ദേഹം ഗ്രാമീണരോട്‌ പറഞ്ഞു- “മദ്യപാനം നിര്‍ബന്ധമുള്ളവര്‍ ശ്രദ്ധിക്കുക. ഈ ഗ്രാമത്തില്‍ അതുവേണ്ട. വേണ്ടവര്‍ ഗ്രാമം വിടുക. ഇവിടെ മദ്യപിച്ച്‌ കണ്ടാല്‍ വിവരമറിയും.” അദ്ദേഹം പറഞ്ഞതു ചെയ്യാനും ഉറച്ചിരുന്നു എന്ന്‌ വരും ദിവസങ്ങള്‍ തെളിയിച്ചു. 

ഹസാരെ പറഞ്ഞു- “നിങ്ങള്‍ക്കെന്തെങ്കിലും സമൂലമാറ്റം വരുത്തേണ്ടതായിട്ടുണ്ടോ, അതിന്ന്‌ കുറച്ച്‌ ശാഠ്യവും ശക്തവുമായ നടപടിയും വേണം” പക്ഷെ ഇതെല്ലാം ചെയ്ത ഹസാരയെപ്പറ്റി ഒരൊറ്റ ഗ്രാമീണനുപോലും പരാതിയില്ല, പരിഭവമില്ല. 

മദ്യപാനത്തിനുപുറമെ ഗ്രാമത്തിന്റെ ദയനീയ സ്ഥിതിക്ക്‌ കാരണം ഗ്രാമവാസികളുടെ തൊഴിലില്ലായ്മയാണെന്ന്‌ ഹസാരെക്ക്‌ ബോധ്യമായി. വാറ്റുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ അതുവഴി ഉപജീവനം കഴിച്ചവര്‍ പട്ടിണിയിലായി. ഇനിയെന്ത്‌ ചെയ്യും എന്ന്‌ ഹസാരെ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ദിനപ്പത്രത്തിലെ ഒരു ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്‌. സര്‍ക്കാര്‍ തലത്തില്‍ ചില പൊതുമരാമത്ത്‌ പണികള്‍ക്കുള്ള കൂലിപ്പണികളുടെ ടെണ്ടര്‍ വിവരങ്ങള്‍ അതിലുണ്ടായിരുന്നു. അദ്ദേഹവും തരുണ്‍ മണ്ഡല്‍ പയ്യന്മാരും ചേര്‍ന്ന്‌ 200 ഓളം ഗ്രാമവാസികളെ സംഘടിപ്പിച്ച്‌ സമയോചിതമായി പ്രവര്‍ത്തിച്ചതില്‍ ഇവര്‍ക്കെല്ലാം തൊഴിലും വരുമാനവും ഉണ്ടായി.

ഹസാരെ മറ്റൊരു പാഠം കൂടി പഠിക്കുകയായിരുന്നു. ഗവണ്‍മെന്റ്‌ കീഴില്‍ പല പദ്ധതികളും തൊഴിലവസരങ്ങളും വരുന്നുണ്ട്‌. അവ വേണ്ടത്ര പ്രചരിപ്പിക്കാത്തതുമൂലം, അവ വായിച്ചറിയാന്‍ ഗ്രാമീണര്‍ക്ക്‌ വിദ്യാഭ്യാസം ഇല്ലാത്തതുമൂലം ഇത്തരം പദ്ധതികളുടെ ആനുകൂല്യമൊന്നും കിട്ടുന്നില്ല. ഗവണ്‍മെന്റ്‌ പദ്ധതികളും മറ്റും ശ്രദ്ധാപൂര്‍വം പഠിക്കാനായാല്‍ തന്റെ ഗ്രാമവാസികള്‍ക്ക്‌ പല സഹായങ്ങളും തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാവും.

ഇത്തരം പദ്ധതികളെപ്പറ്റി പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയെന്നതായി ഹസാരെയുടെ അടുത്ത ശ്രമങ്ങള്‍. അദ്ദേഹം നിരന്തരം സര്‍ക്കാര്‍ ആഫീസുകള്‍ കയറിയിറങ്ങി. ആവുന്നത്ര ഉദ്യോഗസ്ഥരോട്‌ നേരിട്ട്‌ കാര്യങ്ങള്‍ ചോദിച്ച്‌ ഗ്രഹിച്ചു. 

റാലെഗോണില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായിരുന്നതിനാല്‍ ഹസാരെക്ക്‌ ഇക്കാര്യത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതില്‍ ഏറെ ആകാംക്ഷയുണ്ടായിരുന്നു. ഏതാണ്ട്‌ 100 കിലോമീറ്റര്‍ ദൂരെ പുരന്ദര്‍ എന്ന ഒരു ഗ്രാമത്തില്‍ വിജയകരമായി നടപ്പിലാക്കിയ ഒരു കുടിവെള്ള പദ്ധതിയെപ്പറ്റി ഹസാരെ പത്രവാര്‍ത്തയിലൂടെ വായിച്ചറിഞ്ഞിരുന്നു. അതേപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയ അദ്ദേഹം എഞ്ചിനീയര്‍മാരോടും വിദഗ്ദ്ധരോടും നിരന്തരം സമ്പര്‍ക്കം ചെയ്ത്‌ തന്റെ ഗ്രാമത്തിനായി ബൃഹത്തായ ഒരു പദ്ധതി തയ്യാറാക്കിച്ചു. ഗ്രാമനിവാസികളോട്‌ നിരന്തരം ഇതേപ്പറ്റി സംസാരിച്ചതില്‍ അവര്‍ ഇതിന്റെ പണികള്‍ നടത്താന്‍ പരമാവധി സഹായിക്കാന്‍ തയ്യാറായി. ഈ പദ്ധതി അദ്ദേഹം ഏറ്റവും കുറഞ്ഞ ചെലവില്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. അദ്ദേഹം പറയുന്നു “ഒന്നിച്ച്‌ പണിയെടുത്ത്‌ ഗ്രാമക്ഷേത്രം പണിതീര്‍ത്ത ഗ്രാമവാസികള്‍ക്ക്‌ അതിന്റെ ഗുണവും മനസ്സിലായിരുന്നു.അവര്‍ അതു മനസ്സിലാക്കി ഇക്കാര്യത്തിലും സഹകരിച്ചു. ശ്രമ-ദാനം എന്നത്‌ ഞങ്ങളുടെ ജീവിതരീതിയായിരിക്കുന്നു.”

ഇന്ന്‌ റാലെഗോണ്‍ ജലസേചന സൗകര്യമുള്ള ഒരു ഭൂപ്രദേശമാണ്‌. കാര്‍ഷിക വരുമാനം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. വളരെ ചെറിയ വിഭാഗം ഗ്രാമീണര്‍ മാത്രമേ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളൂ. അവരുടെയെല്ലാം ജീവിതനിലവാരം ഏറെ ഉയര്‍ന്നുവെന്നുമാത്രമല്ല, അവര്‍ക്കാര്‍ക്കും ബാധ്യതകളുമില്ല. 

റാലെഗോണെന്ന ഗ്രാമത്തിന്റെ സ്വന്തമായുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ എല്ലാം സുഗമമായിരുന്നു എന്നല്ല ഇത്രയും എഴുതിയതിനര്‍ത്ഥം. വെല്ലുവിളികള്‍ ധാരാളമുണ്ടായി-ഗ്രാമവാസികള്‍ക്ക്‌ സ്വന്തമായൊരു ഹൈസ്കൂള്‍ വേണമെന്ന ആഗ്രഹമുണ്ടായി. അവര്‍ സംഘടിച്ച്‌ 10 മുറികളുള്ള കെട്ടിടം അതിനായി പണിതു. സര്‍ക്കാരാവട്ടെ, സ്കൂള്‍ നടത്താന്‍ പണമനുവദിച്ചില്ല. അധികം വൈകാതെ ഇതിന്‌ പിന്നിലുള്ള കാരണം അണ്ണാ കണ്ടുപിടിച്ചു. ജില്ലയിലെ ശക്തനായൊരു രാഷ്ട്രീയ നേതാവായിരുന്നു ഇതിന്‌ പിന്നില്‍. റാലെഗണില്‍നിന്നും തനിക്ക്‌ വോട്ടൊന്നും കിട്ടിയില്ലെന്നതിന്റെ പ്രതികാരമായി അയാള്‍ ഇടപെട്ട്‌ സ്കൂളിനുള്ള സര്‍ക്കാര്‍ സഹായം മുടക്കുകയായിരുന്നു.

ഒട്ടും പതറാതെ ഹസാരെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങി. സ്വന്തമായി അദ്ദേഹം പത്ത്‌ അധ്യാപകരെ നിയമിച്ചു. അവര്‍ക്ക്‌ ഭക്ഷണവും താമസസ്ഥലവും ഒരുക്കി, ശമ്പളം ഏര്‍പ്പാടാക്കി, സ്കൂള്‍ പ്രവര്‍ത്തനവും തുടങ്ങി. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ നിരന്തരം നിവേദനങ്ങളും ഹര്‍ജികളുമായി അദ്ദേഹം ജില്ലാ ആസ്ഥാനമായ അഹമ്മദ്‌ നഗറിലും 350 കിലോ മീറ്റര്‍ ദൂരെയുള്ള ബോംബെ സെക്രട്ടറിയേറ്റിലും കയറിയിറങ്ങി.

ഇതിനായുള്ള ചെലവുകള്‍ പരമാവധി കുറയ്ക്കാന്‍ ബോംബെയാത്രകളില്‍ അദ്ദേഹം ബസ്സ്റ്റാന്റുകളില്‍ നിലത്ത്‌ ന്യൂസ്‌ പേപ്പറുകള്‍ വിരിച്ച്‌ അതിന്മേലുറങ്ങി, കടലില്‍ കുളിച്ചു. ഒരു വര്‍ഷത്തിനിടെ 20 ഓളം തവണ ബോംബെയിലും അതിലും എത്രയോ അധികം തവണ അഹമ്മദ്‌ നഗറിലും അദ്ദേഹം ചെന്നിട്ടും കാര്യം നടന്നില്ല. നേതാവിന്റെ സ്വാധീനം അത്രയായിരുന്നു. ഹസാരെ ചിന്തിച്ചുറച്ചു. “ഇതുവരെക്കുള്ളത്‌ മതിയായി. ഇനി എന്തു ചെയ്യണമെന്ന്‌ എനിക്കറിയാം.” അഹമ്മദ്‌ നഗറിലെ ജില്ലാ പരിഷത്ത്‌ ഓഫീസ്‌ ഒരു ദിവസം രാവിലെ തുറന്നപ്പോള്‍ 250 ഗ്രാമീണരുമായി അണ്ണാഹസാരെ എത്തി നിരാഹാരസത്യഗ്രഹവും പ്രഖ്യാപിക്കപ്പെട്ടു. മണിക്കൂറുകള്‍ക്കകം ബോംബെയില്‍നിന്നും ഹൈസ്കൂളിനുള്ള ഫണ്ട്‌ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ്‌ വന്നു.

ഇന്ന്‌ ഈ സ്കൂള്‍ മിലിട്ടറി ചിട്ടയിലാണ്‌ നടക്കുന്നത്‌. ഹസാരെ പറയുന്നു. “സൈന്യത്തിലാണ്‌ അച്ചടക്കം ഞാന്‍ അല്‍പ്പമെങ്കിലും കണ്ടിട്ടുള്ളത്‌.” ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതോടൊപ്പം ശാരീരിക വ്യായാമങ്ങളും ജോഗിങ്ങുമെല്ലാം ചെയ്യണം. അവര്‍ക്ക്‌ ഇംഗ്ലീഷില്‍ സ്പെഷ്യല്‍ കോച്ചിങ്ങും പഠന ക്ലാസുകളും നിര്‍ബന്ധമാണ്‌. ഇംഗ്ലീഷ്‌ അധികമറിയാത്ത ഹസാരെ പറയുന്നു. “ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ അറിയാന്‍ ഇംഗ്ലീഷിലുള്ള പരിജ്ഞാനം അനിവാര്യമാണ്‌.”

റാലെഗോണിലെ വര്‍ഷങ്ങളായുള്ള സാമൂഹിക ആചാരങ്ങളും ഹസാരെ മാറ്റിമറിച്ചു. കൊല്ലത്തില്‍ മൂന്നുതവണകളായി റാലെഗോണ്‍ തരുണ്‍ മണ്ഡല്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ വിവാഹങ്ങള്‍ നടക്കുന്നുണ്ട്‌. ഒരു കുടുംബത്തിന്‌ 1000 രൂപയാണ്‌ പരമാവധി ചെലവ്‌. ദരിദ്രകുടുംബങ്ങള്‍ക്ക്‌ ഒരു ചെലവുമില്ല. ഇവിടുത്തെ സമൂഹവിവാഹ ചടങ്ങ്‌ ഏറെ പ്രചാരമായതിനാല്‍ സമീപ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളും ഇത്തരം ചടങ്ങുകളില്‍ വിവാഹിതരാവാന്‍ എത്തുന്നുണ്ട്‌.

തൊട്ടുകൂടായ്മയും തീണ്ടലും റാലെഗോണ്‍ ഗ്രാമത്തില്‍ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ ഗ്രാമത്തിലെ ഹരിജനങ്ങളും മറ്റ്‌ ഹിന്ദുവിഭാഗങ്ങളും ഒരേ കിണറുകളില്‍നിന്നും വെള്ളടാങ്കുകളില്‍നിന്നും വെള്ളമെടുത്ത്‌ ഉപയോഗിക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. ഗ്രാമത്തിലെ വാര്‍ഷിക കന്നുകാലി ഉത്സവവേളയില്‍ ഹരിജനവിഭാഗമുള്ള ഒരു വ്യക്തിക്ക്‌ അദ്ദേഹത്തിന്റെ കന്നുകള്‍ക്ക്‌ പ്രത്യേക സമ്മാനവും നല്‍കുന്ന പതിവ്‌ തുടങ്ങിയിരിക്കുന്നു. ഗ്രാമത്തില്‍ വര്‍ഷംതോറും കന്നുകാലികളെ പങ്കെടുപ്പിച്ച്‌ ഉത്സവങ്ങള്‍ നടത്തിയിരുന്നു. ഹസാരെ ഈ ഉത്സവവേളയില്‍ പുതിയൊരു പതിവുണ്ടാക്കി. സ്വയം അദ്ധ്വാനിച്ച്‌ ഇണക്കന്നുകള്‍ ഉണ്ടാക്കുന്ന ഹരിജന്‍ കര്‍ഷകന്‌ പ്രത്യേക സ്ഥാനവും സമ്മാനങ്ങളും നല്‍കാന്‍ തുടങ്ങി.

എല്ലാ സാമൂഹ്യമാറ്റങ്ങള്‍ക്കും ശക്തമായ ആത്മീയ അടിത്തറ വേണമെന്നാണ്‌ അണ്ണാ ഹസാരെയുടെ വിശ്വാസം. ഹസാരെയുടെ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ ഗ്രാമക്ഷേത്രത്തില്‍ നിന്നായിരുന്നല്ലോ. ഗ്രാമക്ഷേത്രത്തിനരികിലുള്ള ഒരു ചെറിയ മുറിയിലാണ്‌ അണ്ണാ ജീവിക്കുന്നത്‌. ചുറ്റുഭാഗത്തും ഷെല്‍ഫുകളിലും മറ്റുമായി അടുക്കി ചിട്ടയാക്കി വച്ചിട്ടുള്ള ഫയലുകളും രേഖകളുമാണ്‌. ഊണും ഉറക്കവും ഇവിടെത്തന്നെ. ദിവസം മുഴുവനും ക്ഷേത്രവും പരിസരവും ശബ്ദവാദ്യഘോഷങ്ങളാല്‍ മുഖരിതമാണ്‌. ജനനിബിഢമാണ്‌. പ്രാര്‍ത്ഥനകള്‍, ഭക്തി പ്രഭാഷണങ്ങള്‍, യോഗങ്ങള്‍ എല്ലാം ഇവിടെ നടന്നുവരുന്നു. റാലെഗോണിനുണ്ടായ മാറ്റങ്ങള്‍ കണ്ട്‌ ആകൃഷ്ടരായ സമീപഗ്രാമവാസികളും ആവേശഭരിതരായി അവനവന്റെ ഗ്രാമങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.

റാലെഗോണിന്നായി ഇനിയും ഏറെ സ്വപ്നങ്ങള്‍ പൂവണിയാനുണ്ടെന്ന്‌ ഹസാരെ പറയുന്നു. കൂടുതല്‍ വ്യവസായങ്ങള്‍, വിദ്യാഭ്യാസമുള്ള യുവതീ യുവാക്കള്‍…….അദ്ദേഹത്തിന്‌ ഇപ്പോഴും ഒരു മിനിട്ട്‌ വിശ്രമമില്ല. പരിപാടികള്‍, ചര്‍ച്ചകള്‍, ഉപദേശങ്ങള്‍, യാത്രകള്‍……ഞാന്‍ അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കെ രണ്ടു മുസ്ലീം യുവാക്കള്‍ സമീപഗ്രാമമായ സിരൂരില്‍നിന്നും വന്ന്‌ അദ്ദേഹത്തെ ഒരു പരിപാടിക്ക്‌ ക്ഷണിച്ചു. പ്രവാചകന്റെ ആണ്ടുപിറന്നാള്‍ വേളയില്‍ അവരുടെ ഗ്രാമത്തിലെ ഒരു മീറ്റിംഗിന്‌ ഹസാരെയുടെ പ്രസംഗം വേണം, ഇതാണാവശ്യം. അണ്ണാ ഉടന്‍ സമ്മതിച്ചു. അവര്‍ പോയപ്പോള്‍ അണ്ണാ എന്നോട്‌ പറഞ്ഞു- “പ്രവാചകനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല, കേട്ടോ. പക്ഷെ അവര്‍ക്ക്‌ ഞാനൊരു സന്ദേശം നല്‍കും-നമ്മുടെ രാജ്യം നന്നാവണമെങ്കില്‍ നമ്മുടെ ഗ്രാമങ്ങള്‍ നന്നാവണം; ഇതിനെല്ലാം വേണ്ടി ആദ്യം നമ്മള്‍ സ്വയം നന്നാവണം, ഏറെ പരിവര്‍ത്തനത്തിനുവിധേയരാവണം.”

കുറിപ്പ്‌
ഈ ലേഖനം അച്ചടിച്ചു വന്നപ്പോള്‍ അണ്ണാ ഹസാരെ അധികമാരും അറിയാത്ത ഒരാളായിരുന്നു. എന്നാല്‍ പിന്നീട്‌ ഇദ്ദേഹം അനവധി പുരസ്ക്കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും അര്‍ഹനായി, പത്മഭൂഷണ്‍ അടക്കം. ഇന്ന്‌ ഇദ്ദേഹം അഴിമതിക്കെതിരെ നടത്തിയ അനവധി സമരങ്ങളുടെ ധീരനായകനായി ദേശവ്യാപകമായി അറിയപ്പെടുന്നു. മഹാരാഷ്ട്രയില്‍ വിവരാവകാശ നിയമം-2006 ല്‍ നടപ്പിലാക്കിയതില്‍ ഇദ്ദേഹത്തിന്റെ പങ്ക്‌ വലുതാണ്‌. രാജ്യത്തെ മറ്റ്‌ പല ഗ്രാമങ്ങള്‍ക്കും ഇതിനകം റാലെഗോണ്‍ സിദ്ധി എന്ന കൊച്ചുഗ്രാമം മാതൃകയുമാണ്‌.
മോഹന്‍ ശിവാനന്ദ്‌