Friday, September 2, 2011

SANGHA SRISHTY

‎1. കേശവ് സൃഷ്ടി - സംഘ സ്ഥാപകനായ ഡോ.കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണാര്‍ത്ഥം തുടങ്ങിയ പ്രൊജക്ട്. മഹാരാഷ്ട്രയിലെ ഉപ്പുപാടം നിറഞ്ഞ ഒരു ഗ്രാമം പൂര്‍ണ്ണമായും ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ മഹാ പ്രസ്ഥാനം. കൃഷി, വിദ്യാഭ്യാസം, ഗോ സംരക്ഷണം, ആയുര്‍വേദം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.

2) ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് - ചിത്രകൂട് പ്രൊജക്ട്

സംഘപ്രചാരകനായിരുന്ന നാനാജി ദേശ് മുഖ് തുടങ്ങിയ പദ്ധതി . ജനസംഘ സ്ഥാപകന്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ സ്മരണാര്‍ത്ഥമുള്ള പ്രൊജക്ട്. ഒട്ടേറെ ഗ്രാമങ്ങളെ ദത്തെടുത്ത് ഗ്രാമവികാസം, കൃഷി, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍ മുതല്‍ യു.എന്‍ വരെ ദേശീയ അന്തര്‍ദേശീയ പ്രശംസ നേടിയ പദ്ധതി. നാനാജി ദേശ് മുഖിന്റെ മരണാനന്തരം ആ പ്രദേശത്തെ ഇരുപത്തയ്യായിരത്തോളം ഗ്രാമീണര്‍ തല മുണ്ഡനം ചെയ്ത് പരമ്പരാഗത രീതിയില്‍ അടിയന്തിര ക്രിയകള്‍ അനുഷ്ഠിച്ചത് അദ്ദേഹത്തിന്റെ ജനപ്രിയതക്ക് ആധാരം.

3) വിവേകാനന്ദ കേന്ദ്രം കന്യാകുമാരി - കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ സ്മാരക മന്ദിരവും പുറത്ത് നൂറേക്കറിലധികം വരുന്ന ക്യാമ്പസുള്ള വിവേകാനന്ദ കേന്ദ്രവും ആര്‍.എസ്.എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡെ സ്ഥാപിച്ചു. നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍, യോഗ ശിബിരങ്ങള്‍, മെഡിക്കല്‍ മിഷനുകള്‍, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് വിവേകാനന്ദ കേന്ദ്രം നേതൃത്വം നല്‍കുന്നു. ഇപ്പോള്‍ വിവേകാനന്ദ കേന്ദ്രം ചുമതല വഹിക്കുന്നത് ആരാധ്യനായ പി. പരമേശ്വര്‍ജിയാണ്. കന്യാകുമാരിയില്‍ ടൂര്‍ പോവുന്ന പല ‘സെക്യുലറിസ്റ്റുകള്‍’ക്കും വിവേകാനന്ദ സ്മാരകം ഉയര്‍ത്താന്‍ ആര്‍.എസ്.എസ് നടത്തിയ പോരാട്ടവും സ്മാരകം ആര്‍.എസ്.എസ് നിര്‍മ്മിച്ചതാണെന്നും അറിയില്ല.

4.ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തുന്ന, സാക്ഷരതാ യജ്ഞത്തിലെ വിപ്ലവം ഏകല്‍ പ്രൊജക്ട്.

5. ഇതിനെല്ലാം പുറമേ നാല്പതിനായിരത്തിലധികം വിദ്യാലയങ്ങള്‍ നടത്തുന്ന വിദ്യാഭാരതി. കേരളത്തില്‍ അഞ്ഞൂറോളം വിദ്യാലയങ്ങള്‍. പാലക്കാട് നഗരത്തില്‍ ഇരുപത്തിയഞ്ച് ഏക്കര്‍ ക്യാമ്പസില്‍ നിറഞ്ഞു നില്‍ക്കുന്ന കല്ലേക്കാട് വ്യാസവിദ്യാ പീഠം. ബി.എഡ്. സെന്റര്‍.

6. ലോകത്ത് വിവിധ ഭാഗങ്ങളിലായി സംഘത്തിന്റെ അനുപമമായ സേവാപ്രവര്‍ത്തനത്തിന്റെ തെളിവായി പതിനായിരക്കണക്കിന് സേവാ പ്രൊജക്ടുകള്‍ - സേവാഭാരതിയുടെ കീഴില്‍. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍വീസ് പ്രൊജക്ടുകള്‍ ചെയ്യുന്ന സംഘടന. കേരളത്തില്‍ മിക്ക നഗരങ്ങളിലും ആംബുലന്‍സ് സര്‍വ്വീസുകള്‍. വയനാട്ടിലും അട്ടപ്പാടിയിലും ആശുപത്രി. ആദിവാസി വിഭാഗത്തിന് സൌജന്യ ചികിത്സയും മരുന്നും.

7. സംഘം സേവാ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തന രംഗത്തും അതുല്യമായ മാതൃക കാഴ്ച വച്ചിരിക്കുന്നു. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണെ. ഭാരതീയ മസ്ദൂര്‍ സംഘ്. ബി.എം.എസ്.

8.അതോടൊപ്പം രാജനൈതിക രംഗത്തും സംഘത്തിന്റെ കാഴ്ചപ്പാടുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അതിനാല്‍ ആ രംഗത്തും സംഘം സംഭാവന നല്‍കുന്നു. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ശ്രീ.അടല്‍ ബിഹാരി വാജ്‌പേയ് ആര്‍.എസ്.എസ് പ്രചാരകാണ് എന്നത് അഭിമാനകരമായ സംഗതിയാണ്.

9. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാകാന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദിന് (എ.ബി.വി.പി) സാധിച്ചു.

ആര്‍ എസ് എസ് നടത്തുന്ന മേല്പറഞ്ഞ സംരഭങ്ങളില്‍ ആര്‍ എസ് എസ് യൂനിഫോരം അനിന്ജന്‍ ആരെയും കാണില്ല. മാത്രമല്ല ഒരിടത്തും ആര്‍ എസ് എസ് നടത്തുന്ന സംരംഭം എന്ന് ബോര്‍ഡ് വച്ചിട്ടുണ്ടാവില്ല. അതിനാല്‍ പൊതുജനം ഇത്തരം പരിപാടികളെ കുറിച്ച് ഇത് ആര്‍ എസ് എസ് നടത്തുന്നു എന്ന് മനസിലാക്കാറില്ല (ഉദാഹരണം - സേവാഭാരതി).

No comments:

Post a Comment