Friday, September 2, 2011

സംരക്ഷിക്കാം, നമ്മുടെ സനാതന ധര്‍മത്തെ.


സംരക്ഷിക്കാം, നമ്മുടെ സനാതന ധര്‍മത്തെ..
സനാതന ധര്‍മ്മം ഈ ഭൂഗോളത്തില്‍ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി; കുറഞ്ഞത് പതിനായിരം വര്‍ഷങ്ങള്‍. ലോകം മുഴുവന്‍ ആദരവോടെയാണ് ഈ ധര്‍മ്മത്തെ നോക്കിക്കണ്ടിരുന്നത്; ഇപ്പോഴും നോക്കിക്കാണുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ ഭാരതത്തില്‍, നമ്മുട...െ നന്മയെ ചൂഷണം ചെയ്ത് സിമിടിക്‌ മിഷനറിമാര്‍ ഈ ധര്മതിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ ആണ്.

ഏകദേശം നാല്‍പ്പത് ലക്ഷം മിഷനറിമാരും, രണ്ടര ലക്ഷത്തോളം പുരോഹിതരും അടങ്ങുന്ന സംഘം രാവും പകലും ഹിന്ദുക്കളെ മത പരിവര്‍ത്തനം ചെയ്യുകയാണ് ഇന്ന്. ഒരു മിനിട്ടില്‍ ഏകദേശം 29000 ഹിന്ദു മതത്തില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള എഴുപതോളം രാജ്യങ്ങളില്‍ നിന്ന് ഏകദേശം 69000 കോടി രൂപയാണ് ഇന്ത്യയിലേക്ക് നിയമപരമായ ചാനലില്‍ ഒഴുകി എത്തുന്നത്‌. ചതി, ഭീഷണി, വഞ്ചന, അന്ധവിശ്വാസങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍, ഹിന്ദു ധര്‍മത്തെ കുറിച്ചുള്ള അധാര്‍മികമായ വിമര്‍ശനങ്ങള്‍, ഹിന്ദുമത വിശ്വാസികളുടെ ഉള്ളില്‍ ഭയം സൃഷ്ടിക്കല്‍, പണം കൊടുത്തു സഹായിക്കല്‍, വിദ്യാഭാസം നല്‍കുന്ന പേരിലുള്ള മറ ഇങ്ങനെ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ മത പരിവര്‍ത്തനം നടത്തുന്നത്. ഒരു രാഷ്ട്രീയ കൊമരവും ഇതിന് എതിരെ വായ്‌ തുറക്കില്ല; അവര്‍ക്ക് വേണ്ടത് വോട്ടും, അധികാരവും മാത്രം.

ഓര്‍ക്കുക... അധര്‍മം ചെയ്യുന്നതു പോലെ തന്നെ, അധര്‍മം കണ്ടു കൊണ്ട് പ്രതികരിക്കാതെ നില്‍ക്കുന്നതും, അധര്‍മ്മികളുടെ നേരെ കണ്ണ്‍ അടച്ച് നില്‍ക്കുന്നതും അധര്‍മ്മം തന്നെയാണ്. വിദേശ ധനം കൊണ്ട് ഈ മണ്ണില്‍ ഇന്ന് നടക്കുന്ന മത പരിവര്‍ത്തനം എന്ന അര്‍ബുദ-ബാധയ്ക്ക് എതിരെ നമുക്ക് ഒന്നിച്ചു നിന്ന് പ്രതികരിക്കാം... ഒന്നിച്ചു എതിര്‍ക്കാം.

ഇനിയൊരു പുതിയ അവതാരം ധര്‍മ്മ-രക്ഷയ്ക്കായി വരുന്നത് കാത്തു നില്ക്കാന്‍ സമയം ഇല്ല. ആയിരത്തോളം വര്‍ഷങ്ങള്‍ നമ്മള്‍ വിദേശ ഭരണാധികാരികളുടെ അടിമകള്‍ ആയിരുന്നു എന്ന സത്യം ഓര്‍ക്കുക. ഇനി നമുക്ക് നമ്മെയും, നമ്മുടെ കുടുംബത്തെയും, സമൂഹത്തിനേയും, ധര്‍മ്മത്തെയും, മാതൃ-രാജ്യത്തെയും സ്വയം സംരക്ഷിക്കാം. ഓര്‍ക്കുക സ്വാമി വിവേകാനന്ദ ഗുരുവിന്റെ വാക്കുകള്‍... “സനാതന ധര്‍മം ഭാരതത്തില്‍ നിന്ന് അപ്രത്യക്ഷമായാല്‍, അന്ന് ഭാരതം ലോകത്തിന്റെ ശ്മശാനം ആയി മാറും...” അത് അനുവദിക്കണോ? തീരുമാനിക്കുക... ഉത്തിഷ്ഠത.... ജ്വലിച്ചു കൊണ്ട് ഉയരുക... മഹത്വത്തോടെ ഉയരുക... അറിവില്‍ ഉയരുക.....

No comments:

Post a Comment